കൊച്ചി•എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവിന് വന്‍ വിജയം പ്രവചിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ പോള്‍. ‘ഐ.വൈ.സി കേരള’ എന്ന ഫേസ്ബുക്ക് പേജിലിട്ട പോളിലാണ് എതിര്‍ സ്ഥാനാര്‍ഥിയായ ഹൈബി ഈഡനെ ബഹുദൂരം പിന്നിലാക്കി പി.രാജീവ് ഒന്നാമതെത്തിയത്.
എറണാകുളം ആര്‍ക്കൊപ്പം എന്ന ചോദ്യത്തോടെ കഴിഞ്ഞ ദിവസം വൈകുന്നേരം ഇട്ട ഫേസ്ബുക്ക് പോളില്‍ ഇതുവരെ പി.രാജീവിന് 59% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഹൈബിയ്ക്ക് ലഭിച്ചത് 41% വോട്ടുകളാണ്.
ഇതുവരെ 42700 ലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 25,000 ത്തിലേറെ വോട്ടുകളാണ് പി.രാജീവിന് ലഭിച്ചത്. 17,000 ലേറെ വോട്ടുകള്‍ ഹൈബിക്കും ലഭിച്ചു. എന്തായാലും ചക്കിന് വച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍.
https://www.facebook.com/iyc.kerala.com.in/posts/789173438125310
Post Your Comments