ഹൈദരബാദ്: തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആകെയുള്ള 19 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരും പാര്‍ട്ടി വിട്ടു.ഓരോ ദിവസവും ഓരോ എംഎല്‍എ എന്ന നിലയിലാണ് കൊഴിഞ്ഞുപോക്ക്. കോത്തഗുഡം എംഎല്‍എ വനമ വെങ്കട്ടേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ പാര്‍ട്ടി വിട്ട് ടിആര്‍എസ്സില്‍ ചേര്‍ന്നത്. 119 അംഗ സഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്നു മാസമായപ്പോള്‍ ഇത് 11 ആയി കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാനുള്ള ടിആര്‍എസ്സിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രധാന പ്രതിപക്ഷമെന്ന പദവിയും കോണ്‍ഗ്രസിന് നഷ്ടമാക്കുന്ന സ്ഥിതിയാണ് ഇതോടെ കോൺഗ്രസ്സ് നേരിടുന്നത്. പ്രതിപക്ഷ പദവി നിലനിര്‍ത്തണമെങ്കില്‍ 12 എംഎല്‍എമാര്‍ എങ്കിലും വേണം.വിമത എംഎല്‍എമാര്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ടിആര്‍എസില്‍ ലയിക്കുന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കാനും ഒരുങ്ങുന്നുണ്ട്.
Post Your Comments