പാരീസ്: പാരീസില്‍ വീണ്ടും കലാപന്തരീക്ഷം.ഇന്ധന വിലവര്‍ധനവിനെതിരെ . കഴിഞ്ഞദിവസം തെരുവിലറങ്ങിയ മഞ്ഞക്കുപ്പായക്കാര്‍ കടകളും സ്ഥാപനങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു. അതേസമയം പ്രക്ഷോഭം നേരിടുന്നവരെ നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
രാജ്യം ഇന്നേവരെ കാണാത്ത അക്രമ സംഭവങ്ങളാണ് ഫ്രാന്‍സ് തലസ്ഥാനത്ത് ശനിയാഴ്ച നടന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും സോഷ്യലിസ്റ്റ് മേയര്‍ ആന്‍ ഹിഡാല്‍ഗോ ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബര്‍ 17-നാണ് ഫ്രാന്‍സില്‍ പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍ പ്രക്ഷോഭത്തെ തീവ്രസ്വഭാവമുള്ളവര്‍ ഹൈജാക്ക് ചെയ്തെന്നാണ് സര്‍ക്കാര്‍ ആരോപണം. .
Post Your Comments