ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുയർത്തിയ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി ചർച്ച നടത്തും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായുള്ള യോഗത്തിന് ശേഷം കൂടിക്കാഴ്ച നടത്താമെന്ന് സോണിയ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.
കെ വി തോമസ് കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കെ വി തോമസിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. എറണാകുളം മണ്ഡലത്തിലെ സ്ഥാനാത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തിയതിന് പകരമായി പാർട്ടി പദവികൾ നൽകി കെ വി തോമസിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍റ് ആലോചന.
സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത ദുഃഖമുണ്ടെന്നും എന്ത് തെറ്റ് ചെയ്തതുകൊണ്ടാണ് തന്നെ മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും കെ വി തോമസ് തുറന്നടിച്ചിരുന്നു.തുടർന്ന് അനുനയ നീക്കവുമായി കെ.വി തോമസിനെ കാണാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരുന്നു. എന്നാൽ പാർട്ടി മുന്നോട്ടുവെച്ച ഓഫറുകളെല്ലാം തോമസ് വേണ്ടെന്ന് വെക്കുകയാണ് ഉണ്ടായത്.
Post Your Comments