റിയാദ് : പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം ഉത്തരവിട്ടു. . നഗരത്തിന് അകത്തും പുറത്തുമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് നിയമം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തിനകം സൗദിയുടെ എല്ലാ മേഖലകളിലും നിയമം പ്രാബല്യത്തില്‍ വരും.
91, 95 എന്നീ രണ്ടിനം പെട്രോളിന്റെ വില പമ്പുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിര്‍ദേശം. പ്രാദേശിക മുനിസിപ്പാലിറ്റികളെയെല്ലാം ഇക്കാര്യം തദ്ദേശ വകുപ്പ് അറിയിച്ചു. വിലയില്‍ മാറ്റം വരുന്നത് ഉടന്‍ പ്രദര്‍ശിപ്പിക്കാവുന്ന രീതിയില്‍ ഇലക്ട്രോണിക് ബോര്‍ഡുകള്‍ തന്നെ സ്ഥാപിക്കണമെന്നും മന്ത്രാലയം ഉത്തരവിട്ടു. രാജ്യത്ത പെട്രോള്‍ വില ഈടാക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം
Post Your Comments