കൊച്ചി: വരിക്കോലി പള്ളിക്ക് മുന്നില്‍ യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം. യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം അന്ത്യാഭിലാഷമെന്ന നിലയില്‍ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആര്‍ഡിഒ തള്ളിയതോടെയാണ് പ്രതിഷേധം. കോടതിവിധി അനുസരിച്ച് സെമിത്തേരിയില്‍ ഇരു വിഭാഗക്കാര്‍ക്കും ശവസംസ്‌കാരം നടത്താം. എന്നാല്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ യാക്കോബായ വിഭാഗത്തിന് അനുവാദമില്ല.
ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കാണ് ഇതിനുള്ള അധികാരം കോടതി നല്‍കിയിരിക്കുന്നത്. ഇതോടെ സഭാംഗങ്ങള്‍ മൃതദേഹവുമായി പള്ളിയില്‍ കയറുന്നത് പൊലീസ് തടഞ്ഞു. മൃതദേഹത്തോടൊപ്പം യാക്കോബായ സഭയിലെ വൈദികരും എത്തിയിരുന്നു.ക്രമസമാധാന വിഷയങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും മാര്‍ച്ച് 13 ന് ഹൈക്കോടതി വിധിച്ചിരുന്നു.
Post Your Comments