ലക്‌നൗ: ബി ജെ പിയുടെ “ഞാനും കാവല്‍ക്കാരനാണ്” എന്ന ക്യാമ്പയിനെതിരെ പരിഹാസവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറഞ്ഞു. ”പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഉരുളക്കിഴങ്ങ് കര്‍ഷകരെ ഇന്നലെ ഞാന്‍ കണ്ടിരുന്നു. അതില്‍ ഒരു കര്‍ഷകന്‍ എന്നോടു പറഞ്ഞു. ‘കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്കാണ്. ഞങ്ങള്‍ കര്‍ഷകര്‍ ഞങ്ങളുടെ തന്നെ കാവല്‍ക്കാരാണ്’ – പ്രിയങ്ക പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞതെന്നാണ് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
Post Your Comments