കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിച്ച വിദ്യാ ബാലകൃഷ്ണനെതിരെ പോസ്റ്റർ പതിപ്പിച്ചു. വടകരയിൽ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുന്നത് എതിർത്താണ് പോസ്റ്റർ. എതിരാളിക്ക് കീഴടങ്ങുന്ന നയം നേതൃത്വം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചക്കിടെയാണ് വിദ്യയുടെ പേര് ഉയര്‍ന്ന് വന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് പി ജയരാജനെതിരെ വിദ്യാ ബാലകൃഷ്ണൻ മത്സരിക്കുമെന്നായിരുന്നു ആദ്യ ഘട്ട ധാരണ. എന്നാൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാകുമോ എന്ന ആശങ്ക അപ്പോൾ തന്നെ വടകരയിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വം പങ്കുവച്ചിരുന്നു. ഇതിനിടെയാണ് പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Post Your Comments