തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം പറയുകയുണ്ടായി. ഒൻപതാം ക്ലാസിലെ ചരിത്രപുസ്തകത്തില്‍ നിന്നും മാറുമറയ്ക്കല്‍ സമരമാണ് ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ സി.കേശവന്‍റെ ജീവിതസമരം എന്ന ആത്മകഥയിലെ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. സമത്വത്തിന്‍റെ ആശയങ്ങള്‍ ഏറ്റവും പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അവയെ തിരസ്കരിക്കുന്ന നടപടി എന്‍സിഇആര്‍ടിയില്‍ നിന്നുണ്ടായിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് ഈ നാടിനെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments