രാജോരി: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകേപനം തുടരുന്നു. ജമ്മു കാഷ്മീരിലെ രാജോരിയില്‍ പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പും നടത്തി. രാജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു പാക് സൈന്യത്തിന്റെ അപ്രതീക്ഷിത വെടിവെയ്പ്പ്. പുലര്‍ച്ചെ 5.30ന് ആരംഭിച്ച വെടിവയ്പ് 7.15നാണ് അവസാനിച്ചത്. പാക് ആക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം പൂഞ്ചിലും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.
Post Your Comments