കരുമാല്ലൂര്‍: ഇന്ധന പൈപ്പ്‌ലൈനില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വെളിയത്തുനാട്ടിലൂടെ പോകുന്ന ബി.പി.സി.എല്‍. ഇന്ധന പൈപ്പ് ലൈനിലാണ് രാത്രിയില്‍ ചോര്‍ച്ചയുണ്ടായത്. അന്തരീക്ഷത്തിലുയര്‍ന്ന പുകയും മണവും പ്രദേശവാസികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. ജനം പരിഭ്രാന്തരായതോടെ റിഫൈനറിയില്‍നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചു. ചോര്‍ച്ച കണ്ടെത്തുന്ന പണി തുടരുകയാണ്. കൊച്ചിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് ഇന്ധനമെത്തിക്കുന്ന രണ്ട് ലൈനുകളാണ് വെളിയത്തുനാട് മേഖലയിലൂടെ കടന്നുപോകുന്നത്. അതില്‍ ഒന്ന് വിമാനത്താവളത്തിലേക്ക് വിമാന ഇന്ധനമെത്തിക്കാനാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഞായറാഴ്ച രാത്രി പത്തു മണിയോടെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. അതോടെ പുറത്തിറങ്ങിയ നാട്ടുകാര്‍ കണ്ടത് അന്തരീക്ഷമാകെ പുക മൂടിയ അവസ്ഥയാണ്.അതോടെയാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്. വെളിയത്തുനാട് വയലോടം കേന്ദ്രീകരിച്ച് ഈ ലൈനിന്റെ ഒരു പമ്പിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടു വര്‍ഷം മുമ്പ് പമ്പിങ് സ്റ്റേഷനിലെ വാല്‍വില്‍ ചോര്‍ച്ചയുണ്ടായി ഡീസല്‍ പാടശേഖരത്തെല്ലാം പരന്നിരുന്നു. അതുപോലുള്ള അവസ്ഥയാണെന്നു കരുതിയാണ് ഇപ്പോള്‍ ജനം ആശങ്കയിലായത്.
Post Your Comments