KeralaLatest NewsIndia

കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ഉടൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് വെളിപ്പെടുത്തലുമായി ടോം വടക്കന്‍

ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ടോം വടക്കന്റെ വെളിപ്പെടുത്തൽ. കോണ്‍ഗ്രസിലെ അതിശക്തരായ നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് ടോം വടക്കനും സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും അറിയിച്ചു. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പലരും ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരന്‍പിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍ അടക്കം ഉടന്‍ ബിജെപിയിൽ ചേരുമെന്നാണ് സൂചന. കേരളത്തില്‍ കോണ്‍ഗ്രസിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നും. ടോം വടക്കന്റെ വരവ് ഒരു തുടക്കം മാത്രമാണെന്നും പിള്ള നേരത്തേ പറഞ്ഞിരുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്ന നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button