ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുമലത മാണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.അന്തരിച്ച കോണ്‍ഗ്രസ് എംപി എം.എച്ച്.അംബരീഷിന്റെ ഭാര്യകൂടിയായ സുമലതയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്. മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. തുടർന്ന് സുമലത ബിജെപിക്ക് ഒപ്പം നിൽക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇതുവരെ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ചാണ് സംസാരിച്ചത്. ആ വിശ്വാസം എന്നോടുമുണ്ട്. എന്റെ പരിശ്രമം അദ്ദേഹത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ്. ഈ തീരുമാനകൊണ്ട് ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുമലത പറഞ്ഞു.
Post Your Comments