തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരം നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പിനായി പണം അടക്കമുള്ളവ എത്തിക്കുന്നത് പരിശോധിക്കുകയാണ് നിരീക്ഷക സംഘത്തിന്റെ ചുമതല. പൊതു തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളില്‍ സ്ഥിരം നിരീക്ഷക സംഘത്തെ നിയോഗിച്ചത്. എല്ലാ നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും പ്രത്യേക സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക വിനിയോഗം സംഘം പരിശോധിക്കും. വോട്ടര്‍മാരെ ഭീഷണിപ്പെടു ത്തുകയോ, സ്വാധീനം ചെലുത്തുകയോ ചെയ്തതായി പരാതി ലഭിച്ചാല്‍ ഉടന്‍ നടപടി എടുക്കും. സ്‌ക്വാഡുകളുടെ മേല്‍നോട്ടത്തിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെയും ചുമതലപെടുത്തി.പാലക്കാട് ജില്ലയിലെ വാളയാര്‍, വേലന്താവളം, ഗോപാലപുരം, ഗേവിന്ദാപുരം, മീനാക്ഷിപുരം തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെല്ലാം നിരീക്ഷക സംഘത്തെ നിയോഗിച്ചു. സംസ്ഥാനത്തെ മറ്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും സംഘത്തെ നിയോഗിക്കും. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പണം അടക്കം എത്തിക്കുന്നുണ്ടോ എന്ന് സംഘം പരിശോധിക്കും.
Post Your Comments