Latest NewsNewsIndia

ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ ചൗക്കിദാര്‍ ചോര്‍ ഹേ

ഗുജറാത്ത്: ട്വിറ്ററിലും സാമൂഹ്യമാധ്യമങ്ങളിലും ചൗകീദാറും ‘ചൗകീദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യവും ട്രെന്‍ഡിംഗാണ്. മുദ്രാവാക്യം ട്രെന്‍ഡിംഗ് മാത്രമല്ല. സംഭവം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല അനുഭവിച്ച് അറിഞ്ഞിരിക്കുകയാണ്. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ശങ്കര്‍ സിംഗ് വഗേല പരാതിയുമായി എത്തിയത്. വീട് കാവല്‍ക്കാരനായ ബസുദേവ് നേപ്പാളി അഥവാ ശംഭു ഗൂര്‍ഖ വീട്ടിലെ പണവും ആഭരണങ്ങളും മോഷ്ടിച്ചതായാണ് പരാതി.

നാലു വര്‍ഷം മുന്‍പാണ് നേപ്പാള്‍ സ്വദേശി ബസുദേവ് നേപ്പാളി എന്ന ശംഭു ഗൂര്‍ഖയും ഭാര്യ ശാരദയും വഗേലയുടെ വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. ഗാന്ധിനഗറിലെ വസന്ത് വഗ്‌ദോ എന്ന വീട്ടില്‍ ഗേറ്റ് കാവലായിരുന്നു ശംഭുവിന്റെ ജോലി. ഭാര്യ ശാരദ വീട്ടു ജോലികള്‍ക്കായുമാണ് നിന്നത്. കൂടാതെ ഇവരുടെ രണ്ട് കുട്ടികളും അവിടെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ശംഭുവും ഭാര്യയും നാട്ടിലേക്ക് പോകണമെന്നും കുട്ടികളെ നേപ്പാളില്‍ തന്നെ പഠിപ്പിക്കണമെന്നും പറഞ്ഞു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാനായി പോയ ശംഭുവും ഭാര്യയെയും പിന്നെ തിരികെ വന്നില്ല. കഴിഞ്ഞ മാസം അവസാനം ഒരു വിവാഹത്തിന് പോകാനായി വഗേലയും കുടുംബവും സേഫിലുണ്ടായിരുന്ന ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. സേഫില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുടെ ആഭരങ്ങളുമാണ് നഷ്ടമായത്.

സംഭവത്തെ തുടര്‍ന്ന് വീട്ടിലെ മറ്റ് ജോലിക്കാരെ വിളിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സൂക്ഷിപ്പുകാരന്‍ ശംഭു ഗൂര്‍ഖയാണെന്ന്. വിവരങ്ങള്‍ അറിയാനായി ഗൂര്‍ഖയെ വിളിച്ച് നോക്കിയപ്പോള്‍ കിട്ടിയതുമില്ല. ഇതോടെ ഒരു നിവൃത്തിയുമില്ലാതെ വഗേല ആ പഴയ കാവല്‍ക്കാരന്‍ കള്ളനെതിരെ പരാതി കൊടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button