കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎമ്മിന് തിരിച്ചടിയായി കോണ്‍ഗ്രസിന്റെ തീരുമാനം. സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെടാതെ മുഴുവന്‍ ലോക്സഭാ സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 42 സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിയ്ക്കും. ഇതോടെ സിപിഎമ്മിന്റെ സ്ഥിതി ത്രിശങ്കുവിലായി. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ ചെറിയൊരു വിജയപ്രതീക്ഷ സിപിഎമ്മിന് ഉണ്ടാകുമായിരുന്നു.
സിപിഎമ്മുമായുള്ള സഖ്യചര്‍ച്ച വിജയകരമാവാത്തതിനെ തുടര്‍ന്നാണ് മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സിപിഎം കഴിഞ്ഞദിവസം 25 സീറ്റുകളില്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാവുകയായിരുന്നു. ഇതായിരുന്നു കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യത്തിലേര്‍പ്പെടാതെ ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ തീരുമാനിച്ചത്. 42 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി അടുത്തദിവസം തന്നെ ഡല്‍ഹിക്ക് പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു
Post Your Comments