Latest NewsKerala

കഞ്ചാവ് വില്‍പ്പനയ്ക്ക് പുതിയ രഹസ്യ കോഡ് : ട്യൂഷന്‍ ടീച്ചറും, കിറുക്കന്‍മാരുമൊക്കെ പുതിയ കോഡുകള്‍

പൊലീസും ഇവരുടെ മുന്‍പില്‍ അടിയറവ് പറയും.

തിരുവനന്തപുരം : കഞ്ചാവ് വില്‍പ്പനയ്ക്ക് പുതുവഴി തേടുകയാണ് ന്യൂജനറേഷന്‍. ട്യൂഷന്‍ ടീച്ചറും കിറുക്കന്‍മാരുമൊക്കെയാണ് പുതിയ രഹസ്യ കോഡുകള്‍. കഞ്ചാവിനെ ഗ്രീന്‍, ട്യൂഷന്‍ ടീച്ചര്‍ എന്നും, എക്‌സൈസിനെ കിറുക്കന്‍മാര്‍ എന്നുമാണ് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്.

‘ഗ്രീന്‍ 50 ഗ്രാമിനു 2000 രൂപ,100ഗ്രാം വാങ്ങിയാല്‍ 500 കുറയ്ക്കാം.’ അടുത്തിടെ കഞ്ചാവു ലഹരിയില്‍ കഴക്കൂട്ടത്തു പിടിയിലായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ ഫോണിലേക്കു വന്ന വാട്‌സ് ആപ് സന്ദേശമാണിത്. എവിടെ വരണം?എക്‌സൈസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു. ഉടന്‍ വന്നു മറുപടി -‘കിറുക്കനാണല്ലെ?’ സന്ദേശം കണ്ടതും ഉദ്യോഗസ്ഥന്റെ മുഖത്തു ചമ്മലോടെ ഒരു ചിരി. ചോദ്യമെറിഞ്ഞു കുടുക്കാനുള്ള നീക്കത്തെ നിമിഷനേരം കൊണ്ടു തന്നെ കഞ്ചാവു സംഘം തിരിച്ചറിഞ്ഞു.<

പ്രത്യേക ചോദ്യശൈലിയും കോഡും ഉപയോഗിച്ചു വില്‍പന നടത്തുന്ന സംഘങ്ങള്‍ക്കു മുന്‍പില്‍ പൊലീസിനും അടിപതറാറുണ്ട്.കഞ്ചാവിനെ ഗ്രീന്‍ എന്നും പൊലീസിനെ കിറുക്കന്മാരെന്നും പിടിക്കപ്പെട്ടാല്‍ വീട്ടിലാണ് എന്നും ഇവര്‍ കോഡ് പറയും. വില്‍പനക്കാരന്റെ ഫോണ്‍ നമ്പര്‍ ട്യൂഷന്‍ ടീച്ചര്‍ എന്നോ അമ്മ എന്നോ ആകും സേവു ചെയ്തിരിക്കുക.എക്‌സൈസിനെയും പൊലീസിനെയും വെട്ടിലാക്കുകയാണ് ഈ കോഡ് രീതി. മഫ്തി സംഘം ഇറങ്ങിയതായി സൂചന ലഭിച്ചാല്‍ കോഡ് സന്ദേശം ഗ്രൂപ്പില്‍ വരും – ‘കിറുക്കന്മാര്‍ മാര്‍ച്ച് തുടങ്ങി.’ അങ്ങിനെ എല്ലാത്തിലും പുതുമ കണ്ടെത്തുന്ന ന്യൂജനറേഷന്‍ ഇപ്പോള്‍ കഞ്ചാവ് വില്‍പ്പനയിലും പുതുവഴി തേടുന്നതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നതും

shortlink

Related Articles

Post Your Comments

Related Articles


Back to top button