Latest NewsSaudi ArabiaGulf

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന;ഏറ്റവും കൂടുതല്‍ പേര്‍ സഞ്ചരിച്ചത് ഈ വിമാനത്താവളം വഴി

സൗദിയില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ സഞ്ചരിച്ചത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 2018 ല്‍ മാത്രം 9,98,60,000 പേരായിരുന്നു സൗദിയില്‍ വിമാനയാത്രക്കാര്‍. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി 7,71,828 വിമാന സര്‍വീസുകള്‍ മുഖേനയാണ് ഇത്രയും പേര്‍ യാത്ര ചെയ്തത്. 7,41,893 വിമാനസര്‍വീസുകളിലായി 9,73,00,000 അന്താരാഷ്ട്ര യാത്രക്കാരും 29,935 ആഭ്യന്തര സര്‍വീസുകളിലായി 26 ലക്ഷം യാത്രക്കാരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2017 വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ദ്ധനവും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ 4 ശതമാനവുമാണ് വര്‍ദ്ധനവ്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിംഗ് ഫഹദ് അന്തരാഷ്ട്ര വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. മൊത്തം യാത്രക്കാരില്‍ 3,58,00,000 പേരും യാത്ര ചെയ്തത് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു. രാജ്യത്തിന് പുറത്ത് യു.എ.ഇയിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തിരിക്കുന്നത്. തൊട്ടു പിറകില്‍ ഈജിപ്തിലേക്കും. അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനത്ത് തുര്‍ക്കിയുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button