KeralaLatest News

കൊലയാളി ജയിക്കരുത്: വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആര്‍എംപി

. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം

വടകര: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് ആര്‍എംപി. വടകര സീറ്റില്‍ മത്സരിക്കാനില്ലെന്നും മണ്ഡലത്തില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍. ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ രമ പറഞ്ഞു. സംസ്ഥാനത്തെമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പങ്കുചേരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ആര്‍എംപി രൂപീകരണത്തിനു ശേഷം എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ യുഡിഎഫിന്റെ പ്രചരണത്തില്‍ സജീവമായി പങ്കുചേരും. ഇത് ജയരജന്റെ തോല്‍വി ഉറപ്പാക്കാനാണെന്നും വേണു പറഞ്ഞു. സിപിഎമ്മുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും ആര്‍എംപിയുടെ അവസാന വോട്ടും യുഡിഎഫിന് നല്‍കുമെന്നും വേണു അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button