
റിയാദ് : സൗദിയിലെ റിയാദില്‍ യാത്രാ ബസ്സിന് തീപിടിച്ചു. ബസ്സില്‍ നിന്നും പുക ഉയര്‍ന്നതോടെ യാത്രക്കാരെ മാറ്റിയതിനാല്‍ ആളപായം ഉണ്ടായില്ല. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അഥവാ സാപ്ത്‌കോയുടെ ബസ്സിലാണ് അപകടം. ഇന്നുച്ചയോടെ റിയാദിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്തിന് മുന്നിലാണ് സംഭവം. സഞ്ചരിക്കുകയായിരുന്ന ബസ്സില്‍ നിന്നും പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. യാത്രക്കാരെ മാറ്റിയതിന് പിന്നാലെ ബസിനെ ഉഗ്ര ശബ്ദത്തോടെ തീ വിഴുങ്ങി.
അപകട കാരണം വ്യക്തമല്ല. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചത്.
Post Your Comments