തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്ത നിയമസഭാ സീറ്റ് തള്ളി കെ.വി തോമസ്. രാവിലെ നടന്ന കൂടിക്കാഴ്ചയിൽ എറണാകുളത്ത് ഹൈബി ഈഡൻ ജയിച്ചാൽ നിയമസഭാ സീറ്റ് നൽകുമെന്ന് ചെന്നിത്തല തോമസിന് വാഗ്ദാനം നൽകി.എഐസിസി ഭാരവാഹിത്വം, യുഡിഎഫ് കൺവീനർ പദവികളും ചെന്നിത്തല വാഗ്ദാനം ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് എത്തണമെന്ന കോൺഗ്രസിന്റെ ആവശ്യവും തോമസ് തള്ളി.
ഒരു ഓഫറും വെക്കേണ്ടെന്ന് ചെന്നിത്തലയോട് തോമസ് പറഞ്ഞു. ഇതോടെ ചെന്നിത്തലയുടെ അനുനയനീക്കം പാളിയിരിക്കുകയാണ്. കെവി തോമസിന്റെ വീട്ടിലെത്തിയാണ് ചെന്നിത്തല ചർച്ച നടത്തിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ് കെ.വി തോമാസ് . ആദ്ദേഹത്തിന്റെ സംഭാവനകൾ മറക്കാനാകില്ലെന്ന് കൂടികാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു
Post Your Comments