ഹൈദരാബാദ് : ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്‌പ്പിൽ കാണാതായ മകനെ കണ്ടെത്താന്‍ സഹായം തേടി പിതാവ് രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ ഫര്‍ഹാജ് അഹ്‌സന്‍ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ കഴിയുകയാണ് കുടുംബം.
തന്റെ മകന്‍ ജീവനോടെ ഉണ്ടോ എന്നറിയാന്‍ ഫര്‍ഹാജിന്റെ പിതാവായ മുഹമ്മദ് സയിദുദ്ദീന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. “വെള്ളിയാഴ്ചത്തെ പ്രാര്‍ഥനയ്ക്കായാണ് മകന്‍ പള്ളിയില്‍ പോയത്.എന്നാല്‍ അവന്‍ ഇതുവരെയും തിരികെ എത്തിയിട്ടില്ല. ഏതാണ്ട് 17 ഓളം പേരെ കാണാതായിട്ടുണ്ട്. കാണാതായവരെ എവിടെയാണെന്ന് കണ്ടെത്തിത്തരണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആഭ്യര്‍ഥിക്കുകയാണ്” പിതാവ് പറഞ്ഞു.
ന്യൂസിലന്‍ഡില്‍ ഇന്നലെയുണ്ടായ ഭീകരാക്രണത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.വെടിവെയ്പ്പ് നടത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രണ്ടന്‍ ടാരന്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി ടാരന്റിനെ ഏപ്രില്‍ അഞ്ചു വരെയാണ് കോടതി റിമാന്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ചുമത്തും.
Post Your Comments