എറണാകുളം : എറണാകുളത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഹെെമാന്ഡ് സിറ്റിങ്ങ് എംപിയായ കെവി തോമസിനെ തഴഞ്ഞ് പകരം ഹെെബി ഈഡനെ കോണ്‍ഗ്രസ് പ്രതിനിധിയായി നിയോഗിച്ചിരിക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിറകെ ഹെെബി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി തന്നില്‍ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുമെന്നും പക്ഷേ തന്റെ പ്രവര്‍ത്തനം കെവി തോമസ് എംപിയുടെ അനുഗ്രഹാശിസുകളോടെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെവി തോമസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ എറണാകുളത്ത് യുഡിഎഫിന് വലിയ വിജയം കൊയ്യുമെന്നും ഹെെബി പ്രതികരിച്ചു. തോമസ് മാഷിന് ഹെെക്കമാന്‍ഡ് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്നും ഹെെബി കൂട്ടിച്ചേര്‍ത്തു. എറണാകുളത്തെ സ്വാനാര്ഥിയില് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് സിറ്റിങ്ങ് എംപി കൂടിയായ കെവി തോമസ് പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോള്‍ ഹെെകമാന്ഡ് കെവി തോമസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്.
Post Your Comments