Latest NewsKerala

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കള്‍ക്ക് ക​ടാ​ശ്വാ​സ​ത്തിനായി അപേക്ഷിക്കാം

കൊല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കള്‍ക്ക് വയ്പ എടുത്തതില്‍ കടാശ്വാസം ലഭിക്കുന്നതിന് അപേക്ഷിക്കാം. 2008 ഡി​സം​ബ​ര്‍ 31 വ​രെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ക്കും 2007 ഡി​സം​ബ​ര്‍ 31 വ​രെ എ​ടു​ത്ത വാ​യ്പ​ക​ളി​ല്‍ നി​ശ്ചി​ത തീ​യ​തി​യ്ക്ക​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കുമാണ് ക​ടാ​ശ്വാ​സ​ത്തിനായി അപേക്ഷിക്കാവുന്നത്.

ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നിലും മ​ത്സ്യ​ഭ​വ​നി​ലും ഫി​ഷ​റീ​സ് ജി​ല്ലാ ഓ​ഫീ​സി​ലുമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നത്. ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നി​ല്‍ നേ​രി​ട്ട് 31 വ​രെ​യും മ​ത്സ്യ​ഭ​വ​നി​ലും ഫി​ഷ​റീ​സ് ജി​ല്ലാ ഓ​ഫീ​സി​ലും 25ന് ​വൈ​കുന്നേരം നാ​ലു​വ​രെ​യും അപേക്ഷ നല്‍കാം.

www.fisheries. kerala. gov.in, www.matsyafed. in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നിന്ന് അപേക്ഷ മാതൃക എടുക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button