![](/wp-content/uploads/2019/03/bullet-1.jpg)
കൊച്ചി : സിനിമാ പ്രവര്‍ത്തകരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിന് കാരണക്കാരന്‍ സിനിമാ ചിത്രീകരണത്തിനായി നിര്‍മിച്ച തോക്കിലെ ഡമ്മി ഉണ്ട. ഡമ്മി ബുള്ളറ്റുമായി യാത്രക്കെത്തിയ സിനിമാസംഘമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയത്.. ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രമായ ഉണ്ടയുടെ അണിയറ പ്രവര്‍ത്തകരാണ് ‘ഉണ്ട’യുമായി വിമാനത്താവളത്തില്‍ കുടുങ്ങിയത്.
തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്നു ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനെത്തിയ സംഘത്തിലെ ഒരാളുടെ ബാഗില്‍ ആണ് ബുള്ളറ്റ് രൂപത്തിലുള്ള വസ്തു സുരക്ഷാ വിഭാഗം സ്ക്രീനിങിനിടെ കണ്ടെത്തിയത്. ഇവര്‍ പൊലീസിനെ വിവരമറിയിച്ചു.
പൊലീസിന്റെ ആയുധവിഭാഗമെത്തി പരിശോധന നടത്തി ഇവ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘത്തിന് പോകാനായത്.
Post Your Comments