Latest NewsKerala

കോൺഗ്രസ് നാല് സീറ്റുകളിൽ തർക്കം രൂക്ഷം

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ് നാല് സീറ്റുകളിൽ തർക്കം രൂക്ഷം. നാല് സീറ്റുകൾ ഒഴിച്ചിട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. വയനാട് ,ആറ്റിങ്ങൽ ,വടകര,ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.

നിലവിൽ 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.സിറ്റിംഗ് എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവര്‍ മത്സരരംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്നാണ് അവസാനംവരെയുള്ള വാര്‍ത്തകളെങ്കിലും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്നലെ ആകെ 27പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തോടൊപ്പം ഉത്തർപ്രദേശ്,ഛത്തിസ്ഗഡ്‌,അരുണാചൽ പ്രദേശ്, കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപ്‌ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button