Latest NewsInternational

ആഡംബരക്കാറുകളുടെ മത്സര ഓട്ടത്തിനിടെ മറ്റൊരു കാറില്‍ ഇടിച്ച് അപകടം : രണ്ട് മരണം

ലണ്ടന്‍: ആഡംബരക്കാറുകളുടെ മത്സരഓട്ടത്തിനിടെ മറ്റൊരു കാറില്‍ ഇടിച്ച് അപകടം . അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. ബ്രിട്ടനിലാണ് സംഭവം. ആഡംബരക്കാറുകളുടെ മത്സരയോട്ടത്തിനിടെ ഇന്ത്യന്‍ യുവതി ഓടിച്ചിരുന്ന കാറിലാണ് ഇടിച്ചത്. വോള്‍വര്‍ഹാംപ്ടണില്‍ ഇന്നലെ വൈകുന്നേരമാണ് രണ്ട് കുരുന്നുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. ഇന്ത്യക്കാരിയായ യുവതിയോടിച്ച ബിഎംഡബ്ല്യുവിലേക്ക് മത്സരയോട്ടം നടത്തുകയായിരുന്ന ബെന്റ്ലി കോണ്ടിനെന്റല്‍ കാര്‍ വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മക്കളായ പത്തുവയസ്സുകാരന്‍ സഞ്ജയ് സിങ്ങും രണ്ടുവയസ്സുകാരന്‍ പവന്‍വീറും അപകടസ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പാരാമെഡിക്കല്‍ സംഘം കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്‌ബോള്‍, എന്റെ മക്കള്‍, എന്റെ മക്കളെന്ന് അവര്‍ അലറി വിളിച്ചുകൊണ്ടിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ബെന്റ്ലി ഓടിച്ചിരുന്നയാളെന്നാരോപിച്ച് 31-ാരനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട യഥാര്‍ഥ പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button