Latest NewsKerala

അയ്യപ്പഭക്തരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി – കടയുടമക്ക് പരിക്ക്

വെമ്പായം :  കര്‍ണാടകയില്‍ നിന്നുളള അയ്യപ്പന്‍മാര്‍ സഞ്ചരിച്ചിരുന്ന കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയക്ക് പരിക്കേറ്റു. നെ​ടു​വേ​ലി തി​രു​വാ​തി​ര​യി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (59)നാ​ണ് പരു​ക്കു​പ​റ്റി​യ​ത്.​ അപകടത്തില്‍ പെട്ട ഇദ്ദേഹത്തെ ആദ്യം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചതിന് ശേഷം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലേക്ക് മാറ്റി.

സം​സ്ഥാ​ന പാ​ത​യി​ല്‍ പെ​രു​ങ്കൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം പുലര്‍ച്ചെ 3 മണിക്കാണ് അപകടം ഉണ്ടായത്. ശ​ബ​രി​മ​ല ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​യെ വ​രു​ന്ന​വ​ഴിയായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button