ദുബായ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ ലോകരാഷ്ട്രങ്ങളെ പിന്നിലാക്കി ദുബായ് കുതിയ്ക്കുന്നു. സ്മാര്‍ട് മുന്നേറ്റം തുടരുന്ന ദുബായ് നഗരം ഇനി ലോകത്തിന്റെ ‘നിര്‍മിതബുദ്ധി കേന്ദ്രം’. റോബട്ടിക്‌സിലും നിര്‍മിതബുദ്ധിയിലും (എഐ) ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമുള്ള നഗരമായി ദുബായ് മാറി. രാജ്യാന്തര സ്മാര്‍ട് സേവന സൂചികയില്‍ യുഎഇ ആറാം സ്ഥാനത്തെത്തുകയും ചെയ്തു. യുഎസ്, യുകെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് ഈ മുന്നേറ്റം. ഉന്നതസാങ്കേതിക മേഖലയില്‍ 2015 മുതല്‍ 2018 വരെ ദുബായില്‍ 2160 കോടി ഡോളറിന്റെ വിദേശ നിക്ഷേപമുണ്ടായി.
യൂറോപ്യന്‍ യൂണിയന്‍, യുഎസ് എന്നിവിടങ്ങളില്‍ ഇത് യഥാക്രമം 570 കോടിയും 390 കോടിയുമാണ്. അടുത്തമാസം 8 മുതല്‍ 10 വരെ ദുബായില്‍ നടക്കുന്ന നിക്ഷേപക സംഗമത്തോടനുബന്ധിച്ചു പുറത്തുവിട്ട കണക്കുകളാണിത്.
റോബട്ടിക്‌സ്, നിര്‍മിത ബുദ്ധി ലാബുകള്‍ ഉള്‍പ്പെടെയുള്ള ഹൈടെക് സംവിധാനങ്ങളോടെ ന്യൂജെന്‍ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള 150 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
Post Your Comments