തിരുവനന്തപുരം• രാഷ്ട്രീയത്തിൽ നിന്ന് 5 പൈസ ഉണ്ടാക്കാത്ത ഒരു നേതാവ് ഇന്ത്യയിൽ
ഉണ്ടോ എന്ന് ചോദിച്ചാൽ തന്റെ അച്ഛനെ ചൂണ്ടിക്കാണിക്കാമെന്ന് കാസര്‍ഗോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍. അഴിമതി കറ പുരളാതെ, സ്ഥാനമാനങ്ങൾ മോഹിക്കാതെ നിസ്വാർത്ഥമായി പ്രവർത്തിച്ച ഒരു തികഞ്ഞ കോൺഗ്രസുകാരണാണ് ഉണ്ണിത്താണെന്നും പറഞ്ഞ അമല്‍ അദ്ദേഹത്തിന് വിജയാശംസകളും നേര്‍ന്നു.
അമലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
രാഷ്ട്രീയത്തിൽ നിന്ന് 5 പൈസ ഉണ്ടാക്കാത്ത ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യമായി എന്റെ അച്ഛനെ ചൂണ്ടിക്കാണിക്കും ഞാൻ അഴിമതി കറ പുരളാതെ, സ്ഥാനമാനങ്ങൾ മോഹിക്കാതെ നിസ്വാർത്ഥമായി പ്രവർത്തിച്ച ഒരു തികഞ്ഞ കോൺഗ്രസ് കാരണാണ് അച്ഛൻ. അച്ഛൻ കാസർഗോഡ് നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ചു ലോക്സഭയിലേക്ക് മത്സരിക്കുന്നു. അദ്ദേഹം കോൺഗ്രസിന്റെ ശക്തനായ M P ആയി ജനങ്ങളെ സേവിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
നേരത്തെ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമല്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ‘എന്റെ വോട്ട് ബിജെപിക്ക്, അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന് ‘ എന്ന പോസ്റ്റിനൊപ്പം ബിജെപിയുടെ കൊടിയും ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌താണ് അമല്‍ തന്റെ രാഷ്ട്രീയ പ്രവേശനം വെളിപ്പെടുത്തിയത്.
ബിജെപി ആശയങ്ങള്‍ പിന്തുടരുന്ന രീതിയിലാണ് അമലിന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നത്. ഇവിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും കോണ്‍ഗ്രസ് ഉണ്ണിത്താനോട് കാട്ടിയിട്ടുള്ളത് നെറികേടാണെന്നും വ്യക്തമാക്കി.
അഴിമതി പാര്‍ട്ടിയായ കോണ്‍ഗ്രസ് താന്റെ അച്ഛന് പുല്ലുവിലയാണ് നല്‍കിയതെന്നും അമല്‍ പോസ്‌റ്റുകള്‍ക്ക് പ്രതികരണമായി പറഞ്ഞു.
അമല്‍ തന്റെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലുമായി. പിന്നാലെ അമല്‍ ഫേസ്‌ബുക്ക് പോസ്‌റ്റ് പിന്‍വലിക്കുകയും ചെയ്‌തു.
https://www.facebook.com/photo.php?fbid=2813590118666030&set=a.181263245232077&type=3&theater
Post Your Comments