ചെറുതോണി: വേനൽ കനത്തു; കാട്ടുതീ ഭീഷണിയിൽ ഇടുക്കി ജില്ല .ജില്ലയിൽ വേനൽ കനത്തതോടെ ജില്ലാ ആസ്ഥാനമേഖലയും സമീപ പ്രദേശവും കാട്ടുതീ ഭീഷണിയിലെന്ന് അധികൃതർ. ഈ വർഷം ഇതുവരെ 22 കേന്ദ്രങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. കൂടാതെ നൂറുകണക്കിന് ഏക്കർ സ്ഥലം കാട്ടുതീയിൽ കത്തിയമർന്നു. മൊട്ടക്കുന്നുകളും വനവും കൃഷിഭൂമിയുമെല്ലാം കാട്ടുതീയിൽ കത്തിയെരിയുകയാണ്.
കൂടാതെ കെ എസ്ഇബിയുടെ ഒന്നര ഏക്കറോളം സ്ഥലം വാഴത്തോപ്പ് സ്വധർ ഷെൽട്ടർഹോമിനു സമീപം കത്തിനശിച്ചു. ഷെൽട്ടർഹോമിനു സമീപം കാട്ടുതീ എത്തിയതോടെ അന്തേവാസികൾ ഇടുക്കി ഫയർഫോഴ്സിലറിയിച്ചതനുസരിച്ച് ഫയർഫോഴ്സെത്തി തീയണച്ചതിനാൽ വൻ ദുരന്തമൊഴിവായി. വനഭൂമിയിലുണ്ടാകുന്ന കാട്ടുതീ ലക്ഷങ്ങളുടെ വനസന്പത്തും ജീവജാലങ്ങളുടെയും നാശത്തിന് കാരണമാകുന്നുണ്ട്.
Post Your Comments