Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaIndia

തിരുവല്ലയിൽ പെൺകുട്ടിയെ തീകൊളുത്തിയ സംഭവം : തുടർ ചികിത്സയ്ക്കായി വഴിയില്ലാതെ കുടുംബം

തിരുവല്ല : തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം. നിർധന കുടുംബത്തിനേറ്റ കനത്ത ആഘാതമായിരുന്നു പെൺകുട്ടിയുടെ അപകടം. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് ഇതുവരെ മൂന്നുലക്ഷം രൂപ ചിലവായപ്പോള്‍ സര്‍ക്കാര്‍ സഹായമായി ലഭിച്ചത് പതിനായിരം രൂപയാണ്.തിരുവല്ല ചിലങ്ക ജംഗ്ക്ഷനടുത്തുവച്ച് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച് തീകൊളുത്തിയത്.

അറുപതുശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ കഴിയുമ്പോള്‍ ചികിത്സാചിലവുകള്‍ മുന്നോട്ടുകൊണ്ടുപോകാനാകാതെ ബുദ്ധിമുട്ടുകയാണ് അച്ഛന്‍ വിജയകുമാറും ‘അമ്മ ഉഷയും മറ്റുരണ്ടു സഹോദരിമാരും ഉള്‍പ്പെടുന്ന കുടുംബം.കൂലിപ്പണിയാണ് അച്ഛന്.സഹായങ്ങള്‍ സ്വീകരിക്കാന്‍ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവ് വികാസ് വിജയന്റെ പേരില്‍ എസ് ബി ഐ വൈറ്റില ബ്രാഞ്ചിലുള്ള അക്കൗണ്ടാണുള്ളത്.പെണ്‍കുട്ടി ഇതുവരെ അപകട നിലതരണം ചെയ്തിട്ടില്ല .

തുടര്‍ച്ചയായ ചികിത്സയും,പരിചരണവും ആവശ്യമാണെന്ന് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് അപ്രതീക്ഷിത ദുരന്തം ഏറ്റുവാങ്ങിയ നിര്‍ധന കുടുംബം.ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ അക്രമികളെ അമര്‍ച്ച ചെയ്ത് സ്വസ്ഥജീവിതത്തിനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിക്കണമെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ വിജയകുമാര്‍ പറഞ്ഞു. സുമനസ്സുകളുടെ സഹായത്തിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്.

shortlink

Post Your Comments


Back to top button