കോട്ടയം : സംസ്ഥാനത്ത് കൊടും ചൂട്. ചൂട് കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ദിവസം കോട്ടയത്ത് ജോലിയ്ക്കിടെ നഴ്‌സിന് സൂര്യഘാതമേറ്റു. കോട്ടയം അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി വര്‍ഗീസിനാണ് (53) സൂര്യാഘാതമേറ്റത്.
ഇവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. രജനിയുടെ പുറത്താണ് പൊള്ളല്‍. കഴിഞ്ഞദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തുടര്‍ന്ന് കലശലായ ക്ഷീണവും പനിയുംമൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.
കടുത്ത ചൂടില്‍ കായലുകളും ജലപ്പരപ്പുകളുമെല്ലാം വറ്റി വരണ്ടു. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ പല സ്ഥലത്തും ജലക്ഷാമം നേരിടുന്നുണ്ട്. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യന്‍ നേര്‍രേഖയില്‍ വരുന്നതുകൊണ്ട് കടുത്ത ചൂട് എടുക്കാന്‍ സാധ്യതയുണ്ട്.
Post Your Comments