തിരുവമ്പാടി : വഴിയില്‍ ശ്രദ്ധയില്‍പെടാതെ പൊട്ടിക്കിടന്ന വെെദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവമ്ബാടി പുന്നക്കല്‍ ഉറുമിയില്‍ മേനാംമൂട്ടില് ജോണിന്റേയും ലിജിയുടെയും മകന് ഷോണ്‍ ജോണ്‍ (14) ആണ് മരിച്ചത്.
പുന്നക്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുടിവെളളം ശേഖരിക്കുന്നതിനിടെ വെെദ്യുത കമ്പിയില്‍ കെെ തട്ടുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments