ന്യൂഡൽഹി: മഹാസഖ്യത്തിൽ എടുക്കുമെന്ന വിശ്വാസത്തിൽ ബിജെപിയെ കണക്കറ്റു പരിഹസിക്കുകയും നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ശത്രുഘ്നൻ സിൻഹ വഴിയാധാരമായി. മഹാസഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പായതോടെ വീണ്ടും ബിജെപിയിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ് സിൻഹ. ഇതിനായി ബീഹാറിൽ തനിക്ക് സീറ്റ് നൽകണമെന്ന അപേക്ഷയുമായി ബിജെപി അധ്യക്ഷൻ അമിത്ഷായെ സമീപിച്ചിരിക്കുകയാണ് സിൻഹ ഇപ്പോൾ .ഇതിനായി സീറ്റ് ആവശ്യപ്പെട്ടതായി ചില ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
പുതിയതും കൂടുതൽ നല്ലതുമായ നേതാക്കൾക്ക് നരേന്ദ്ര മോദി വഴിമാറിക്കൊടുക്കണ്ട സമയമാണിതെന്ന് കഴിഞ്ഞ ദിവസം കൂടി സിൻഹ ആവശ്യപ്പെട്ടിരുന്നു. കൂടാതെ സിൻഹ ആർജെഡി ദേശീയ അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെ സന്ദർശിച്ചിരുന്നു. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായിക്കൊപ്പമാണ് സിൻഹ, റാഞ്ചി റിംസ് ആശുപത്രിയിലെത്തി ലാലുവിനെ കണ്ടത്. മൂവരും രണ്ടര മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. ലാലു സുഹൃത്താണെന്നും ബിഹാർ മുൻമുഖ്യമന്ത്രിയെ അന്യായമായി ജയിലിലടച്ച് പീഡിപ്പിക്കുകയാണെന്നും സിൻഹ അഭിപ്രായപ്പെട്ടിരുന്നു.
കൂടാതെ മോദി ചായവില്‍പ്പനക്കാരനായിരുന്നുവെന്നത് വെറും പ്രചരണതന്ത്രം മാത്രമാണെന്ന് സിന്‍ഹ പറഞ്ഞു. നോട്ടു നിരോധനം മോദിഭരണത്തിന്റെ ധാര്‍ഷ്ഠ്യത്തിന് തെളിവാണ് എന്നാരോപിച്ച് ഡോ.ശശി തരൂരിന്റെ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകം ശത്രുഘ്നന്‍സിന്‍ഹ പ്രകാശനം ചെയ്യുകയും ചെയ്തിരുന്നു. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തില്‍ ബിജെപിയ്ക്ക് ജനാധിപത്യമുഖമായിരുന്നു. എന്നാല്‍ ഇന്ന് ബിജെപിയ്ക്ക് ഏകാധിപത്യമുഖമാണ് എന്നും മറ്റും നിരന്തരം വിമർശിച്ചിരുന്നു സിൻഹ.
ബിജെപിയിൽ നിന്ന് കൊണ്ട് തന്നെ പ്രതിപക്ഷ കക്ഷികളെ പുകഴ്ത്തലായിരുന്നു സിൻഹയുടെ പ്രധാന ഹോബി. ബിജെപിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു സിൻഹ. മമത വെറും പ്രാദേശിക നേതാവല്ല, പ്രമുഖ ദേശീയ നേതാവാണ്’ എന്നായിരുന്നു സിന്‍ഹയുടെ പ്രശംസ. പാറ്റ്നയിൽ നിന്ന് മത്സരിക്കുമെന്ന് പറഞ്ഞ സിൻഹ അത് ബിജെപിക്ക് വേണ്ടി ആയിരിക്കുകയില്ല എന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് നാടകീയമായി ബിജെപി അധ്യക്ഷനെ കണ്ടു സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ബിജെപിയുടെ പ്രതികരണം ഇതുവരെ പുറത്തായിട്ടില്ല.
Post Your Comments