
ദോഹ ;ആദ്യ അപ്പാഷെ വിമാനങ്ങൾ: കരാറിന്റെ ഭാഗമായി ഖത്തര്‍ സ്വീകരിച്ചു. ഖത്തര്‍ സായുധസേന ഒപ്പുവച്ച ഏറ്റവും അത്യാധുനികമായ ആറാംതലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി കരാറിന്റെ ഭാഗമായാണിത്.
കൂടാതെ സാങ്കേതികവിദഗ്ധര്‍ അറ്റകുറ്റപ്പണികള്‍, പൈലറ്റുമാര്‍, , ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാര്‍ എന്നിവരടങ്ങിയ ഖത്തരി സംഘത്തിനുള്ള പരിശീലനം എന്നിവയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പാഷെ എയര്‍ക്രാഫ്റ്റുകളുടെ ഉത്പാദനവും വിതരണവും സംബന്ധിച്ച കരാറിലാണ് ഖത്തർ ഇതിനായി ഒപ്പുവെച്ചിരിക്കുന്നത്.
കൂടാതെ ലോജിസ്റ്റിക്സ്, സാങ്കേതിക ക്രമീകരണങ്ങള്‍ അപ്പാഷെ എയര്‍ക്രാഫ്റ്റിനെ സ്വീകരിക്കുന്നതിനുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങള്‍, നിര്‍മാണം എന്നിവയെല്ലാം ഖത്തരി അമീരി വ്യോമസേന വളരെ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.
Post Your Comments