ദോഹ: മാർച്ച് മാസം 28ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന്റെ കലാപരമായ പ്രത്യേകതകൾ ഖത്തര്‍ മ്യൂസിയംസ് പുറത്തുവിട്ടു. മൂന്ന് അധ്യായങ്ങളിലായാണ് മ്യൂസിയം ചരിത്രത്തിലേക്ക് വാതായനങ്ങള്‍ തുറക്കുന്നത്.
കൂടാതെ 11 സ്ഥിരം ഗ്യാലറികളിലൂടെയാണ് ഖത്തറിലെ ജീവിതം തുടക്കം, , രാജ്യം കെട്ടിപ്പടുക്കല്‍ എന്നിവ അവതരിപ്പിക്കുക. സംഗീതം, കഥാ കഥനം, ചിത്രങ്ങള്‍, വായ്മൊഴികള്‍, പൂര്‍വ്വകാല സ്മൃതികള്‍ തുടങ്ങിയവയിലൂടെയാണ് ഓരോ ഗ്യാലറിയും ക ടന്നുപോകുന്നത്. വ്യത്യസ്തമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഗ്യാലറികളില്‍ പൗരാണികവും പാരമ്പര്യവും ഒത്തുചേരുന്ന കൈയ്യെഴുത്തു പ്രതികള്‍, രേഖകള്‍, ഫോട്ടോകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ കാണാം.
Post Your Comments