![](/wp-content/uploads/2019/03/pm-modi.jpg)
പ്ര ധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ ഉടന്‍ തിയേറ്ററുകളിലേക്ക്.ചിത്രീകരണം അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന ഈ ജീവചരിത്ര കഥ ഏപ്രില്‍ 12 നാണ് അഭ്രപാളികളില്‍ പ്രേക്ഷകര്‍ക്കായി എത്തുന്നത്. വിവേക് ഒബ്റോയാണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.
ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്ശന് റവാല്‍, അക്ഷദ് ആര് സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചന് ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന് കാര്യേക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിംഗ്. അഹമ്മദാബാദ്, കച്ച്, ഉത്തരാഖണ്ഡ്, മുംബൈ തുടങ്ങിയ ഇടങ്ങിലാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.
Post Your Comments