
ജിദ്ദ: സൗജന്യ ഇൻസ്റ്റ ഗ്രാം, ‘വി ചാറ്റ്, ; കിടിലൻ സേവനങ്ങൾ നൽകി സൗദി എയർലൈൻസ് രംഗത്ത് . ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ ആണ് ഇവ ലഭ്യമാക്കുക.
യാത്രയിലാണെങ്കിലും കുടുംബങ്ങളും കുട്ടുകാരുമായി യാത്രയിൽ ബന്ധപ്പെടാനും ജോലി സംബന്ധമായ കാര്യങ്ങൾക്കുമാണി സൗകര്യംകൊണ്ടുവന്നിരിക്കുന്നത്. ഇൻറർനെറ്റ് സേവനമൊരുക്കിയ വിമാനങ്ങളിൽ മറ്റ് സേവനങ്ങളും ലഭിക്കും. വിവിധ ക്ളാസുകളിലുള്ള യാത്രക്കാർക്കാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സേവനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് സൗദിയ അധികൃതർ വ്യക്തമാക്കി.
Post Your Comments