ദുബായ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദുബായില്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശിയും ദുബായിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനുമായിരുന്ന കളപ്പില് വീട്ടില്‍ രാമകൃഷ്ണന് (58) ആണു മരിച്ചത്.
38 വര്‍ഷമായി കാനൂ ഗ്രൂപ്പില്‍ ജോലി ചെയ്യുക്കായിരുന്ന ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിര താമസത്തിനു തയാറെടുക്കുകയായിരുന്നു. മൂത്തമകൻ ജിബിന്റെ വിവാഹത്തില്‍ പങ്കെടുത്ത് ഒരാഴ്ച മുമ്പാണു ദുബായില്‍ തിരിച്ചെത്തിയത്. ഭാര്യ ജയശ്രിയുമൊത്ത് ദുബായിലായിരുന്നു താമസിച്ചിരുന്നത്. രണ്ടാമത്തെ മകൻ : മിഥുന്
Post Your Comments