ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയിലെ സീറ്റുകള്‍ക്ക് തീരുമാനമായി. 39 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. മതേതര പുരോഗമന സഖ്യം എന്ന് പേര് നൽകിയിരിക്കുന്ന മുന്നണിയിൽ ഡിഎംകെ 20 സീറ്റുകളിലും കോൺഗ്രസ് 9 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.
ചെന്നൈയിലെ മൂന്നു സീറ്റുകള്‍, വെല്ലൂര്‍, തിരുനെല്‍വേലി ഉള്‍പ്പെടെ 20 സീറ്റുകളില്‍ ഡിഎംകെ മത്സരിക്കും. കന്യാകുമാരി, തിരുച്ചിറപ്പള്ളി, വിരുദുനഗര്‍, ശിവഗംഗ, ആരണി, തേനി, തിരുവള്ളൂര്‍, കരൂര്‍,കൃഷ്ണഗിരി സീറ്റുകളിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ സിപിഎം കോയന്പത്തൂരിലും മധുരയിലും മത്സരിക്കും. തിരുപ്പൂര്‍, നാഗപട്ടണം സീറ്റുകളാണു സിപിഐക്ക് നല്‍കിയിരിക്കുന്നത്.
Post Your Comments