കൊച്ചി•എറണാകുളത്ത് സിറ്റിംഗ് എം.പിയായ തന്നെ ഒഴിവാക്കി ഹൈബി ഈഡന് സീറ്റ് നല്‍കിയ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പ്രൊ. കെ.വി തോമസ്. സീറ്റ് നിഷേധിച്ചതില്‍ ദുഃഖമുമുണ്ട്. പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും. പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങുമെന്നും കെ.വി തോമസ് പറഞ്ഞു.
താന്‍ ആകാശത്തുനിന്ന് പൊട്ടിവീണ നേതാവല്ല. എറണാകുളത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ തനിക്ക് പങ്കുണ്ട്. പ്രായമായത് തന്റെ കുറ്റമല്ലെന്നും തോമസ് പറഞ്ഞു.
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നറിയാം. രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടരണമെന്നറിയാം. താന്‍ ജനങ്ങളോടൊപ്പം ഉണ്ടാകും. ഹൈബിയ്ക്ക് പിന്തുണയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ജെ.പിയില്‍ ചേരാനുള്ള സാധ്യത കെ.വി. തോമസ് തല്ലിയില്ല. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ബി.ജെ.പിയില്‍ നിന്നാരും തന്നെ സമീപിച്ചിട്ടില്ലെന്ന് തോമസ് വ്യക്തമാക്കി.
Post Your Comments