മെ സഞ്ചറില്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഫേസ് ബുക്ക്. ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ ( ത്രീവ്രമായ പ്രകാശം കുറക്കുന്നതിനുളള സംവിധാനം ) ആണ് നിലവില്‍ പ്രാവര്‍ത്തികമായിരിക്കുന്നത് . സെറ്റിങ്ങിസില്‍ ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയില്ല. മറ്റൊരു രീതിയിലാണ് ഈ സംവിധാനം നിലവില്‍ വരുത്തേണ്ടത്.
പുതുക്കിയ മെസഞ്ചര്‍ ആണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മെസഞ്ചറിലെ നാമ പട്ടികയിലെ എതെങ്കിലും ഒരു സുഹൃത്തിന്‍റെ ചാറ്റ് ബോക്സ് തുറക്കണം.ശേഷം സ്ക്രീനിലെ ഇമോജി ബട്ടണില്‍ അമര്‍ത്തുക. പിന്നീട് ചന്ദ്രന്‍റെ ഇമോജി ലഭിക്കുന്നത് വരെ ഇമോജി നീക്കുക. ചന്ദ്രന്‍റെ ഇമോജി ലഭിച്ചതിന് ശേഷം അതില്‍ അമര്‍ത്തുക.ഉടന്‍ ഒരു സന്ദേശം സുഹത്തിന് കെെമാറപ്പെടുകയും ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ മെസഞ്ചറില്‍ പ്രവര്‍ത്തന സജ്ജമായി എന്ന ഒരു സന്ദേശവും തിരികെ ലഭിക്കും
Post Your Comments