കുവൈത്ത് സിറ്റി: ജോലി തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പ് നൽകി കുവൈത്ത് ഇന്ത്യൻ എംബസി . ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനെതിരെയാണ് ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി വെബ്സൈറ്റിലൂടെ മുന്നറിയിപ്പ് നൽകിയിരിയ്ക്കുന്നത്. അധികൃതർഇത്തരം തട്ടിപ്പുകൾക്കെതിരായ പരാതി ഏറിയതോടെയാണ് ജാഗ്രത നിർദേശം നൽകിയത്.
ഇത്തരത്തിൽ വ്യാജ ഏജൻറുമാർ കുവൈത്തി കമ്പനികളിലേക്കെന്നു പറഞ്ഞാണ് തൊഴിൽ വാഗ്ദാനം നൽകുന്നത്. അന്വേഷണം നടത്താതെ പണം നൽകിയ നിരവധി പേരാണ് വഞ്ചിതരായത്. ഇല്ലാത്ത കമ്പനികളുടെ പേരിലാണ് ജോലി വാഗ്ദാനം..
എന്നാൽ ജോലിക്ക് ശ്രമിക്കുന്നവർ കമ്പനിയുടെ അവസ്ഥയും വിസ കമ്പനി നേരിട്ട് നൽകുമെന്നും ഉറപ്പുവരുത്തണം. തൊഴിൽ തട്ടിപ്പിെൻറ സൂചന ലഭിച്ചാൽ attachelabour@indembkwt.gov.in, labour@indembkwt.gov.in എന്നീ വിലാസത്തിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments