രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ്. അപ്പോൾ സ്പർശിച്ചാൽ അതിലേറെ പുണ്യമാണ്. രുദ്രാക്ഷം ധരിച്ചു ജപിക്കുന്നത് കൊണ്ട് പുണ്യം ലഭിക്കും. അക്ഷയമായ ദാനങ്ങളില് ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവര് മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തില്‍ നിന്ന് മുക്തരാകും.സര്‍വ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താല്‍ പെട്ടെന്ന് ലഭ്യമാകും.രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന് രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകര്‍മ്മം ചെയ്യുവനായാല്‍ പോലും അവന് മുക്തനായിത്തീരും.
Post Your Comments