NattuvarthaLatest News

പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് പിടിയില്‍

ആര്യനാട്: പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് പടിയില്‍. തോന്നയ്ക്കല്‍ പോങ്ങോട് ടി.എച്ച്.സി.ബ്ലോക്ക് നമ്പര്‍ 101-ല്‍ അനന്തു(23) വിനെ ആര്യനാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12-ന് ആര്യനാട് കാഞ്ഞിരംമൂട് കവലക്ക് സമീപം െവച്ചായിരുന്നു സംഭവം. പള്ളിവേട്ട ഗവ.ഐ.ടി.ഐയിലേക്ക് പോകുമ്പോള്‍ അനന്തു പ്രേമാഭ്യര്‍ത്ഥന നടത്തിയെന്നും ഇത് നിരസിച്ചതോടെ ചെകിടത്ത് അടിയ്ക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി ആര്യനാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Post Your Comments


Back to top button