KeralaLatest News

വിവിപാറ്റിനോട് കള്ളത്തരം കാണിച്ചാൽ കളിമാറും

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ ഇലക്ഷനിൽ യാതൊരുവിധ കള്ളത്തരങ്ങളും നടക്കില്ല. കാരണം വിവിപാറ്റ് യന്ത്രംതന്നെ. ഓരോ പൗരനും ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടിന് ശേഷം  വിവി പാറ്റ് യന്ത്രത്തിലൂടെ അറിയാം. താന്‍ വോട്ടുചെയ്ത ആളുടെ പേരല്ല സ്ലിപ്പില്‍ കാണുന്നതെങ്കില്‍ പരാതിപ്പെടാനും വീണ്ടും വോട്ടുചെയ്യാനും അവകാശമുണ്ട്.

പക്ഷേ, വോട്ടര്‍ മനഃപൂര്‍വ്വം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ കളി കാര്യമാകും. മൂന്നുമാസം വരെ തടവുശിക്ഷയും പതിനായിരം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണത്. ഐപിസി 171-ാം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിത്. താന്‍ ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ടെന്ന് വിവിപാറ്റ് യന്ത്രം കാണിച്ചാല്‍ ഉടന്‍ തന്നെ പ്രിസൈഡിങ് ഓഫീസറെ അറിയിക്കാം. അദ്ദേഹം ഫോറം 17(എ)യില്‍ വോട്ടറുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒരിക്കല്‍ കൂടി വോട്ട് ചെയ്യാന്‍ അനുവദിക്കും.

രണ്ടാമത്തെ വോട്ട് പ്രിസൈഡിങ് ഓഫീസറുടെയും രാഷ്ട്രീയകക്ഷികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലാകും. എന്നാൽ കള്ളത്തരം കാണിക്കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ പോളിങ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോട് പ്രിസൈഡിങ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button