കോഴിക്കോട്: പത്താംക്ലാസ് പരീക്ഷ പേപ്പർ റോഡരികില്‍ കിടന്ന സംഭവത്തിൽ സ്കൂൾ ജീവനക്കാരന് സസ്‌പെന്‍ഷന്‍.കായണ്ണ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സിബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെയും ഡ്യൂട്ടി ചാര്‍ജിനെയും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മലയാളം , സംസ്‌കൃതം , അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിയരികിൽ നിന്നും നാട്ടുകാര്‍ക്ക് കിട്ടിയത്. ഉടൻ നാട്ടുകാർ സ്കൂളിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നതിനായി ബൈക്കിൽ കൊണ്ടു പോകുന്നതിനിടെ തലകറങ്ങിയെന്നും അങ്ങനെയാണ് ഉത്തരക്കടലാസിന്റെ കെട്ട് താഴെപോയതെന്നുമാണ് സിബി പറഞ്ഞത്.
എന്നാൽ സംഭവത്തിൽ ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നത് ബൈക്കിൽനിന്നും കെട്ടുകൾ താഴെവീണിട്ടും കുറച്ചുദൂരം പോയശേഷമാണ് സിബി വിവരം അറിയുന്നതെന്നുമാണ്. ഉത്തരക്കടലാസുകളുടെ സീലുകള്‍ പൊട്ടിച്ചിട്ടില്ലായിരുന്നുവെന്ന് പരിശോധിച്ച കോഴിക്കോട് ഡപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Post Your Comments