
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചയാള്‍ പിടിയിൽ. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോയുടെ 6ഇ637 എന്ന വിമാനത്തിലെ യാത്രക്കാരനായ നരേന്ദ്ര സിംഗിനെയാണ് പുകവലിച്ചതിന്റെ പേരിൽ പിടികൂടിയത്. പുകവലി ശ്രദ്ധയില്‍പ്പെട്ടയുടന്‍ കാബിന് ക്രൂ പൈലറ്റിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തയുടന്‍ വിവരം പൈലറ്റ് സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. സിഐഎസ്എഫാണ് നരേന്ദ്ര സിംഗിനെ കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇയാളെ ഡല്‍ഹി പോലീസിനു കൈമാറി.
Post Your Comments