
വാളയാര്‍ : വാളയാറില്‍ ലക്ഷങ്ങളുടെ ചന്ദനത്തടികള്‍ പിടികൂടി. തൈലമാക്കി വിദേശത്തേക്കു കടത്താന്‍ ലക്ഷ്യമിട്ടെത്തിച്ച 5 ലക്ഷം രൂപയുടെ ചന്ദനത്തടിയാണ് എക്‌സൈസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. പെരിങ്ങോട്ടുകുറുശ്ശി തൊട്ടുമുക്ക് വെട്ടിയൂരില്‍ രാംകുമാര്‍(38), മണ്ണാര്‍ക്കാട് ഷോളയൂര്‍ ഗോഞ്ചിയൂര്‍ ഊരില്‍ വെള്ള(36) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ തൃത്താല എക്‌സൈസ് ടീം തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ നടത്തിയ പരിശോധനയിലാണു ബാഗില്‍ തുണികള്‍ക്കൊപ്പം ഒളിപ്പിച്ചു കടത്തിയ ചന്ദനത്തടികള്‍ പിടിച്ചത്. ഷോളയൂര്‍ ഉള്‍വനത്തില്‍നിന്നു വെട്ടിയെടുത്ത ചന്ദനത്തടി കൊച്ചിലെത്തിച്ചു തൈലമാക്കി വിമാനത്താവളം വഴി വിദേശത്തേക്കു കടത്താനായിരുന്നു ശ്രമം.
9 കിലോയോളം തൂക്കമുള്ള 20 ചന്ദനത്തടികളാണ് ഉണ്ടായിരുന്നത്. സമാന രീതിയില്‍ മുന്‍പും പ്രതികള്‍ ചന്ദനം കടത്തിയെന്നാണു വിവരം. ചന്ദനത്തടികളും പ്രതികളെയും തുടരന്വേഷണത്തിനായി വനംവകുപ്പ് പുതുശ്ശേരി നോര്‍ത്ത് സെക്ഷന്‍ ഓഫിസര്‍ക്കു കൈമാറി.
Post Your Comments